KeralaLatest NewsNews

ക്ഷണിക്കുന്നയാള്‍ക്ക് മുന്‍പില്‍ വച്ചു തന്നെ വിവാഹ ക്ഷണക്കത്ത് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കി എസ്‌ഐയുടെ കല്യാണം വിളി

ഏറെ കോളിളക്കമുണ്ടാക്കിയ ആത്മിക ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതികളെ ജാര്‍ഖണ്ടിലെ തസ്‌ക്കര ഗ്രാമത്തില്‍ പോയി പിടികൂടിയ ഒല്ലൂര്‍ എസ് ഐ എസ്.സിനോജ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വിവാഹം ക്ഷണകത്ത് വ്യത്യസ്തമാക്കി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് സിനോജ്. മുന്‍ മലയാളം അധ്യാപകനായിരുന്ന ഇദ്ദേഹം ക്ഷണിക്കുന്നയാള്‍ക്കു മുന്‍പില്‍ വച്ചു തന്നെ വിവാഹ ക്ഷണക്കത്ത് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയാണ് വ്യത്യസ്തനായിരിക്കുന്നത്. കമ്മിഷണര്‍ ജി.എച്ച് യതീഷ് ചന്ദ്രയ്ക്ക് ക്ഷണക്കത്ത് എഴുതി നല്‍കിയപ്പോള്‍ ലഭിച്ച അഭിനന്ദനം കൂടുതല്‍ പ്രോത്സാഹനമായതോടെ സിനോജിന്റെ ഈ ക്ഷണക്കത്ത് വൈറലായി. പൊലിസാകുന്നതിനു മുന്‍പ് ഏറെ വര്‍ഷം മലയാളം അധ്യാപകനായിരുന്നതിനാല്‍ സിനോജ് ഔദ്യോഗിക ജീവിതത്തിനിടയിലും ഭാഷയോടുള്ള ഇഷ്ടം വിവാഹക്ഷണക്കത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു. അടുത്ത മാസം 17 ന് ആയിരുന്നു സിനോജിന്റെ വിവാഹം. സൗഹൃദത്തിനു വലിയ പ്രാധാന്യം നല്‍കുന്നതിനാല്‍ അച്ചടിച്ച കുറിപ്പടി വേണ്ടെന്നുവച്ച് ക്ഷണനേരം കൊണ്ട് എഴുതി നല്‍കാന്‍ സിനോജ് തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button