Latest NewsKeralaNews

ആലപ്പുഴ എസ് ഡി കോളേജില്‍ സഹപ്രവര്‍ത്തകന്റെ തലയടിച്ചു പൊട്ടിച്ച എസ്എഫ്‌ഐ യൂണിറ്റ് നേതാക്കള്‍ റിമാന്‍ഡില്‍

ആലപ്പുഴ: ആലപ്പുഴ എസ് ഡി കോളേജില്‍ എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ സഹപ്രവര്‍ത്തകന്റെ തലയടിച്ചു പൊട്ടിച്ച കേസില്‍ എസ്എഫ്‌ഐ യൂണിറ്റ് നേതാക്കള്‍ റിമാന്‍ഡില്‍. ഇരുവരെയും സംഘടനയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

ഇന്നലെ രാത്രിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സംഘര്‍ഷം ഉണ്ടായത്. നാല് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. എസ്ഡി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് അംഗമായ സല്‍മാന്റെ തലയ്ക്കാണ് അടിയേറ്റത്. സംഭവത്തില്‍ യൂണിറ്റ് സെക്രട്ടറി അജയ് ചക്രവര്‍ത്തി, ജോയിന്റ് സെക്രട്ടറി അഭിജിത്ത് എന്നിവര്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ALSO READ: ആലപ്പുഴ എസ് ഡി കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; നിരവധിപേർക്ക് പരിക്ക്

യൂണിവേഴ്‌സിറ്റി കേളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചിട്ട് മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സപപ്രവര്‍ത്തകനെ പരിക്കേല്‍പ്പിച്ചതിന് എസ്എഫ്‌ഐ നേതാക്കള്‍ അറസ്റ്റിലാവുന്നത്. അഖിലിനെ യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് കുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button