റാഞ്ചി : മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പോലീസുകാരൻ കൂടി മരിച്ചു. ജാർഖണ്ഡിൽ ലത്തേഹർ ജില്ലയിൽ ജവാൻ ശഭു പ്രസാദാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. വീരമൃത്യു വരിച്ചവരിൽ ഒരാൾ സബ് ഇൻസ്പെക്ടറാണ്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു ആക്രമണമുണ്ടായത്. വാഹനത്തിൽ പോകുകയായിരുന്ന പോലീസുകാർക്കു നേർക്ക് മാവോയിസ്റ്റുകൾ ആക്രമണം നടത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
#UPDATE Jharkhand: One more security personnel succumbs to injuries sustained in Naxal attack in Latehar district, taking the death toll to four. https://t.co/g2GJGp11fN
— ANI (@ANI) November 22, 2019
Post Your Comments