മുംബൈ : മഹാരാഷ്ട്രയിൽ എൻസപി നേതാവ് അജിത് പവാർ ബിജെപിയോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ച അപ്രതീക്ഷിത നീക്കത്തിനിടെ, സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം ഉണ്ടെന്നു എൻസിപി നേതാവ് ശരത് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
WATCH: Shiv Sena-NCP address the media in Mumbai https://t.co/gYVOYSQVC3
— ANI (@ANI) November 23, 2019
ബിജെപിക്കൊപ്പം പോകാനുള്ള അജിത് പവാറിന്‍റെ തീരുമാനം പാര്‍ട്ടി വിരുദ്ധമാണെന്നു ശരത് പവാര്‍ പറഞ്ഞു. 170 എംഎൽഎമാര്‍ ഒപ്പമുണ്ട്. അജിത് പവാറിനൊപ്പം പതിനൊന്ന് എംഎൽഎമാരാണുള്ളത്. ഇതിൽ പലരും ബന്ധപ്പെട്ടിട്ടുണ്ട്. ആശയക്കുഴപ്പം കാരണമാണ് ഇവരെല്ലാം അജിത് പവാറിനൊപ്പം പോയത്. ഇവര്‍ മടങ്ങിയെത്തുമെന്നും, കൂറുമാറ്റ നിരോധന നിയമം ബാധകമാകുമെന്ന കാര്യം ഓര്‍ക്കണമെന്നും ശരത് പവാര്‍ പറഞ്ഞു. അതേസമയം അജിത് പവാറിനെതിരായ പാര്‍ട്ടി നടപടികൾക്കും തുടക്കമായെന്നാണ് ശരത് പവാര്‍ പറഞ്ഞത്. നിയമസഭാ കക്ഷി നേതാവ് എന്ന സ്ഥാനത്തുനിന്ന് അജിത് പവാറിനെ ഒഴിവാക്കും. എംഎൽഎമാരുടെ യോഗം വിളിച്ച് രാഷ്ട്രീയ തീരുമാനം ഉടനുണ്ടാകുമെന്നും ശരത് പവാര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം സേന എൻസിപി സഖ്യത്തിനുണ്ടെന്നാണ് നേതാക്കൾ ആവര്‍ത്തിക്കുന്നത്. അജിത് പവാറിനൊപ്പം എംഎൽഎമാര്‍ ഇല്ലെന്നും,അഗബലം തെളിയിക്കാൻ ബിജെപി അജിത് പവാര്‍ സഖ്യത്തിന് കഴിയില്ലെന്നും സംയുക്ത വാര്‍ത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്നു നേതാക്കൾ വെല്ലുവിളിക്കുന്നു. വിമത എം എൽ എ മാരെ ശരത് പവാർ സംയുക്ത വാര്‍ത്താ സമ്മേളനത്തിനെത്തിച്ചു. ചതിക്കപ്പെട്ടെന്ന വിശദീകരണവുമായി മൂന്ന് എംഎൽഎമാരാണ് വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തത്. ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് അജിത് പവാർ രാജ് ഭവനിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നാണ് വിമത എംഎൽഎ ഷിംഖനേ പറഞ്ഞത്,
Post Your Comments