കോഴിക്കോട് : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനു ബിജെപിക്ക് പിന്തുണ നൽകിയ എൻസിപി നേതാവ് അജിത് പവാറിന്റെ അപ്രതീക്ഷിത നീക്കത്തിൽ വിമർശനവുമായി കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ എംപി. രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിന്റെ ഉദാഹരണമാണ് മഹാരാഷ്ട്രയിൽ കണ്ടത്. രാജ്യത്ത് ബിജെപി ഭരിക്കുന്ന രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ജനാധിപത്യം ഇതുപോലെ അട്ടിമറിക്കപ്പെട്ടേക്കാം. കേന്ദ്ര ഏജൻസികളെ വച്ച് എങ്ങനെ ജനാധിപത്യം അട്ടിമറിക്കുന്നു എന്നതാണ് മഹാരാഷ്ട്രയിൽ കണ്ടത്. കശ്മീർ പോലെ നാളെ കേരളത്തേയും കീറി മുറിച്ചേക്കാമെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.
എൻസിപിയെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് വിഭജിക്കുകയാണ് ചെയ്തത്. കേരളത്തിൽ ബിജെപിയെ കൂട്ട് പിടിച്ച് കോൺഗ്രസിനെ ഇല്ലാതാക്കാൻ സിപിഎം ശ്രമിക്കുന്നു. ബിജെപിയുടെ ഭാഷയിലാണ് കോഴിക്കോട്ട് പാര്‍ട്ടി സെക്രട്ടറി സംസാരിക്കുന്നത്. ന്യൂനപക്ഷത്തിനെതിരെയാണ് സിപിഎം നിലപാട്. മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത് നരേന്ദ്രമോദിയുടെ ശൈലിയാണെന്നും ലാവ്ലിൻ കേസാകാം ഇതിന് കാരണമെന്നും കെ മുരളീധരൻ. വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ബിജെപിയുമായി എൻസിപി സഖ്യമുണ്ടാക്കിയതോടെ കേരളത്തിലെ എൽഡിഎഫ് എൻസിപി കൂട്ട് കെട്ടിനെ ശരത് പവാറിന്റെ പക്ഷത്താണെന്ന് പറഞ്ഞായിരിക്കും സിപിഎം ന്യായീകരിക്കുന്നതെന്നും കെ മുരളീധരൻ. കൂട്ടിച്ചേർത്തു.
Post Your Comments