ന്യൂയോര്‍ക്ക്: കൈക്കൂലിയാരോപിച്ച് ഒരു കാർ നിർമാണ കമ്പനിക്കെതിരെ പരാതിയുമായി മറ്റൊരു കാർ കമ്പനി. ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സിനെതിരേ അമേരിക്കൻ വാഹന നിർമാതാക്കളായ ജനറല്‍ മോട്ടോഴ്സ് ആണ് രംഗത്തെത്തിയത്. യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ്(യു.എ.ഡബ്ല്യു.) യൂണിയന്‍ മേധാവികളില്‍ നിന്ന് അനുകൂല കരാര്‍ സ്വന്തമാക്കാൻ ഫിയറ്റ് ക്രിസ്ലര്‍ കൈക്കൂലി നല്‍കിയെന്നും ഇതുവഴി തൊഴില്‍ ചര്‍ച്ചകളില്‍ കമ്പനി അന്യായ നേട്ടമുണ്ടാക്കിയെന്നുമാണ് പരാതി. ജനറല്‍ മോട്ടോഴ്സില്‍ യു.എ.ഡബ്ല്യു. ദിവസങ്ങള്‍ നീണ്ട സമരം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അഴിമതി ആരോപണം പുറത്തു വന്നിരിക്കുന്നത്.
യു.എ.ഡബ്ല്യു. മേധാവികള്‍ക്ക് കൈക്കൂലി നല്‍കിയ മുന്‍ ഫിയറ്റ് ഉദ്യോഗസ്ഥരുടെ നടപടിയും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഫിയറ്റ് ക്രിസ്ലര്‍ വ്യാപകമായി ക്രമക്കേടുകള്‍ ചെയ്തിട്ടുണ്ടെന്നും യൂണിയനുമായുള്ള ചര്‍ച്ചകള്‍ പ്രയോജനപ്പെടുത്താനും ആനുകൂല്യങ്ങള്‍ നേടാനും കോടിക്കണക്കിന് ഡോളര്‍ കൈക്കൂലി നല്‍കിയതായും ജനറല്‍ മോട്ടോഴ്സ് ആരോപിക്കുന്നു. എന്നാൽ ഫിയറ്റ് ഈ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. അഴിമതിയാരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തെത്തുടര്‍ന്ന് യു.എ.ഡബ്ല്യു. പ്രസിഡന്റ് ഗാരി ജോണ്‍സണ്‍ രാജിവെച്ചു.
Post Your Comments