കണ്ണൂര്‍: സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ജോലിയില്‍ തിരിച്ചെത്തിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ കണ്ണൂര്‍ മാലൂര്‍ സ്വദേശിയായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഒരു മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്ന ട്രോള്‍ ഷെയര്‍ ചെയ്തതിനായിരുന്നു സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് കണ്ണൂര്‍ എ ആര്‍ ക്യാമ്പിലാണ് ഇയാളെ നിയമിച്ചത്.
അവിടെ പാറാവ് ഡ്യൂട്ടി നല്‍കി തരംതാഴ്ത്തിയതിന്റെ വിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇദ്ദേഹം പറയുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമം. അടുത്ത വര്‍ഷം വിരമിക്കാനിരിക്കെയാണ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനം..ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്‍പ് ഇയാള്‍ റെയില്‍ പാളത്തിലൂടെ നടക്കുകയായിരുന്നു. ഇത് കണ്ട ഉടനെ തന്നെ റെയില്‍വേ പൊലീസ് ഇയാളെ ഓടിച്ചെന്ന് പിടിച്ചുമാറ്റി.
മാഹി മുന്‍ എസ്.ഐ. തൂങ്ങിമരിച്ച നിലയില്‍, മേലധികാരികളുടെ പീഡനമെന്ന് ആരോപണം
കഴിഞ്ഞ ദിവസം ഏഴിമലയില്‍ രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാന്‍ നിയമിച്ചിരുന്നു. ഇതിന് ശേഷം തിരിച്ചെത്തിയപ്പോള്‍ എ ആര്‍ ക്യാമ്ബിലെ പാറാവ് ഡ്യുട്ടിക്ക് നിയോഗിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ് അവധിക്ക് അപേക്ഷിച്ചപ്പോള്‍ നിഷേധിച്ചതായും പറയുന്നു.
Post Your Comments