KeralaLatest NewsNews

പഠനയാത്രയ്ക്ക് പോകവെ പാമ്പുകടിയേറ്റ പന്ത്രണ്ടുകാരന്റെ ജീവന്‍ തിരിച്ചുകിട്ടി

കൊല്ലം: പഠനയാത്രയ്ക്ക് പോകവെ പാമ്പുകടിയേറ്റ പന്ത്രണ്ടുകാരന്‍ ജീവിതത്തിലേക്കു മടങ്ങിയെത്തുന്നു. സ്‌കൂളില്‍ നിന്നു വനത്തില്‍ പഠനയാത്രയ്ക്ക് പോയതായിരുന്നു വിദ്യാര്‍ത്ഥി. സ്‌കൂള്‍ അധികൃതരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് കുട്ടിക്ക് ജീവന്‍ തിരിച്ചു കിട്ടിയത്. നെടുമണ്‍കാവിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് ഇക്കഴിഞ്ഞ 16ന് തെന്മല വനത്തില്‍ വച്ച് പാമ്പുകടിച്ചത്. അധ്യാപകര്‍ ഉടന്‍തന്നെ പാലരുവിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നു പുനലൂര്‍ താലൂക്ക് ആശുപത്രിയിലും എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഐസിയുവില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു. കുട്ടി ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button