Latest NewsSaudi ArabiaNews

ഇറാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്ന് സൗദി രാജാവ്

സൗദി: ഇറാനെ രൂക്ഷമായി വിമർശിച്ച് സൗദി രാജാവ്. ഇറാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്ന് സൗദി രാജാവ് കുറ്റപ്പെടുത്തി. അതേസമയം, അയൽരാജ്യമായ യെമെനെ സഹായിക്കുന്നതിൽ സൗദി അറേബ്യ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ചു. ശൂറാകൗൺസിലിന്റെ നാലാം വാർഷികസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാൻ ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുകളിൽ പൊറുതിമുട്ടുന്നത് സൗദി മാത്രമല്ല, ഒട്ടേറെ രാജ്യങ്ങൾ വേറെയുമുണ്ട്. അരാംകോ ഓയിൽ കമ്പനിക്കെതിരേ ഉണ്ടായ അട്ടിമറിശ്രമങ്ങളും ആക്രമണവും എണ്ണനിറച്ച ചരക്ക് കപ്പലുകളെയും ഓയിൽ ടാങ്കറുകളെയും ലക്ഷ്യമിട്ട് ഇറാൻ അഴിച്ചുവിട്ട ആക്രമണങ്ങളും അവരുടെ ക്രിമിനൽനിലപാട് വിളിച്ചറിയിക്കുന്നു. ഈ ഭീരുത്വംനിറഞ്ഞ പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള വിവേകം നാം എല്ലായിപ്പോഴും കാണിച്ചിട്ടുണ്ട്- രാജാവ് പറഞ്ഞു. പതിറ്റാണ്ടുകളായി ഇറാൻ കാര്യമില്ലാതെ അയൽരാജ്യത്തിന്റെ ആഭ്യന്തരവിഷയങ്ങളിൽ ഇടപെടുകയാണെന്ന് സൗദി രാജാവ് പറഞ്ഞു.

ALSO READ: അ​ധോ​ലോ​ക സം​ഘ​ങ്ങ​ൾ നി​ര​പ​രാ​ധി​ക​ളു​ടെ ഇ​ഖാ​മ പ​ക​ർ​പ്പു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു; മദ്യനിർമാണവുമായി ബന്ധപ്പെട്ട് ദമ്മാമിൽ പിടിയിലായത്  നി​ര​പ​രാ​ധിയായ  മലയാളി യുവാവ്

ഒപ്പം നിൽക്കുന്ന സുഹൃദ് രാജ്യങ്ങളുടെ നിലപാടുകളെ ഞങ്ങൾ വിലമതിക്കുന്നു. രാജ്യം ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല, യുദ്ധംതേടി നടക്കുന്നുമില്ല. അതേസമയം, രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് ഏത് ആക്രമണത്തെയും ശക്തമായി പ്രതിരോധിക്കാൻ തയ്യാറാണ്. ഇറാൻ ഭരണകൂടം വിവേകത്തിന്റെവശം തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button