Latest NewsKeralaNews

മഞ്ചികണ്ടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

പാലക്കാട്: പാലക്കാട് മഞ്ചികണ്ടിയിൽ നടന്ന മാവോയിസ്റ്റ് തുണ്ടർബോൾട്ട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പൊലീസ് ആണ് അജ്ഞാത മൃതദേഹം എന്ന നിലയിൽ സംസ്‌കരിക്കുക. മൃതദേഹം സംസ്‌കരിക്കാൻ ഹൈക്കോടതിയുടെ അനുമതി കൂടി ലഭിച്ച സാഹചര്യത്തിലാണ് നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നത്. മൃതദേഹം എവിടെ സംസ്‌കരിക്കും എന്നതും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

മൃതദേഹം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് പോരാട്ടം സംഘടന രംഗത്തെത്തിയെങ്കിലും വിട്ടുനൽകാൻ പൊലീസ് തയ്യാറായിട്ടില്ല. മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ പോരാട്ടം പ്രവർത്തകർ അനുമതി തേടിയിട്ടുണ്ടെങ്കിലും പൊലീസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അജ്ഞാത മൃതദേഹം ഏറ്റെടുക്കുന്നതിനായി ബന്ധുക്കളെ തേടിക്കൊണ്ട് പൊലീസ് പത്രപരസ്യം നൽകിയിരുന്നു. ബന്ധുക്കളാരും എത്താത്ത സാഹചര്യത്തിലാണ് പൊലീസ് മൃതദേഹം സംസ്‌കരിക്കുന്നത്.

ALSO READ: മാവോയിസ്റ്റ് – മുസ്ലീം തീവ്രവാദ ബന്ധം ആരോപിച്ചുള്ള പി മോഹനന്‍റെ പ്രസംഗം; അനാവശ്യ വിവാദം സൃഷ്ടിച്ച് യുഡിഎഫ് നേതൃത്വം

ഏറ്റുമുട്ടലിൽ മരിച്ച മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹം നേരത്തെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ശേഷിക്കുന്ന ഒരു മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button