Latest NewsNewsInternational

തുടര്‍ച്ചയായ തലചുറ്റല്‍; യുവതിയുടെ തലച്ചോറിന്റെ സിടി സ്‌കാന്‍ കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി

തുടര്‍ച്ചയായ തലചുറ്റലിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തിയത്. യുവതിയുടെ തലച്ചോറ് പരിശോധിച്ച ഡോക്ടര്‍മാര്‍ ശരിക്കും അമ്പരന്നു. യുവതിക്ക് തലച്ചോറിലെ ഒരു പ്രധാനഭാഗം ഇല്ലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ സെറിബെല്ലം ഇല്ലാതെയാണ് യുവതി ജീവിക്കുന്നത്. തലച്ചോറിന്റെ സിടി സ്‌കാനിലൂടെയാണ് ഇക്കാര്യം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ചൈന സ്വദേശിനിയായ യുവതിയ്ക്കാണ് സെറിബെല്ലം ഇല്ലാതിരുന്നത്. ഇരുപതാം വയസ്സിലാണ് യുവതിക്ക് പതിവായി തലചുറ്റല്‍ അനുഭവപ്പെട്ടത്.

ആദ്യമൊന്നും ഡോക്ടര്‍മാര്‍ക്ക് കാരണം കണ്ടെത്താനായില്ല. എന്നാല്‍ യുവതിയുടെ തലച്ചോറ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ഡോക്ടര്‍മാര്‍ അറിയുന്നത്. വൈദ്യശാസ്ത്രത്തിലെ അപൂര്‍മായ കേസാണിതെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തി. ജനിച്ചപ്പോഴെ യുവതിക്ക് സെറിബെല്ലം ഇല്ലായിരുന്നു. ആറാമത്തയോ ഏഴാമത്തയോ വയസ്സിലാണ് നടക്കാനും സംസാരിക്കാനും തുടങ്ങിയതെന്ന് യുവതിയുടെ അമ്മ പറയുന്നു. നടക്കുമ്പോള്‍ വീണുപോകാറുണ്ടെന്നും അമ്മ പറഞ്ഞു. യുവതിക്ക് ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button