ശബരിമലയില്‍ പ്രവേശിച്ച് ദര്‍ശനം നടത്തിയതിന് ശേഷം കുടുംബവും ബന്ധുക്കളും ഒറ്റപ്പെടുത്തിയെന്ന് കനകദുര്‍ഗ ബിബിസി തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. വീട്ടില്‍ തനിച്ചാക്കി ഭര്‍ത്താവും ബന്ധുക്കളും വാടകവീട്ടിലേക്ക് മാറി. കുട്ടികളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു കനകദുര്‍ഗയുടെ പ്രതികരണം. കനകദുര്‍ഗയുടെ ഈ അഭിമുഖം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിഷയത്തില്‍ പ്രതികരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ രംഗത്തെത്തി. പതിനായിരക്കണക്കിന് അമ്മമാരുടെ കണ്ണില്‍ നിന്ന് ധാര ധാരയായി ഒഴുകിയ കണ്ണീരിന്റെ ഒരു തുള്ളിക്ക് പകരമാകുമോ നിന്റെ ഈ പൂങ്കണ്ണീര്‍ എന്നു ഞാന്‍ ചോദിക്കുന്നില്ല. പകരം നിന്നെ പത്തു മാസം ചുമന്ന് നൊന്തു പെറ്റ നിന്റെ പാവം അമ്മയുടെ ഇന്നും തോരാത്തകണ്ണീരിനു മുന്നില്‍ നിന്റെ ഈ കണ്ണീരിനെന്തു വില എന്നു ചോദിച്ചേ മതിയാകുവെന്നായിരുന്നു ശശികല ടീച്ചറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പതിനായിരക്കണക്കിന് അമ്മമാരുടെ കണ്ണിൽ നിന്ന് ധാര ധാരയായി ഒഴുകിയ കണ്ണീരിന്റെ ഒരു തുള്ളിക്ക് പകരമാകുമോ നിന്റെ ഈ പൂങ്കണ്ണീർ എന്നു ഞാൻ ചോദിക്കുന്നില്ല. പകരം നിന്നെ പത്തു മാസം ചുമന്ന് നൊന്തു പെറ്റ നിന്റെ പാവം അമ്മയുടെ ഇന്നും തോരാത്തകണ്ണീരിനു മുന്നിൽ നിന്റെ ഈ കണ്ണീരിനെന്തു വില എന്നു ചോദിച്ചേ മതിയാകു. രണ്ടു ദിവസം മുൻപ് ഞാൻ ആ പാവത്തേയും നീ നൊന്തുപെറ്റ നിന്റെ മക്കളേയും കണ്ടു . അപ്പോൾ എന്റെ സംശയം നിനക്കെങ്ങനെ തോന്നീ ഈ ചതിക്ക് എന്നാണ് ?
ആ അമ്മയോട് മക്കളെത്രയാളാണ് എന്ന് ചോദിച്ചപ്പോൾ ആറു പേരുണ്ടായിരുന്നു ഇപ്പോഴഞ്ചേ ഉള്ളു എന്നായിരുന്നു വേദനയോടെ ഉത്തരം.
നഷ്ടപ്പെട്ട ആ ഒന്ന് നീയാണ്!
ആ വേദന ആ കണ്ണീര് മനസ്സിലാകുമോ നിനക്ക് ! നിനക്ക് നിന്റെ മക്കളേക്കാൾ വലുത് നിന്റെ തലയിൽ കയറിയ മാവോയിസമായിരുന്നു. എന്നാൽ ചെറുപ്പത്തിലേ വിധവയായി തന്റെ ആറു മക്കൾക്കു വേണ്ടി ജീവിച്ചു തീർത്ത ജന്മമായിരുന്നു നിന്റെ അമ്മയുടേത്. ആ അമ്മ എന്റെ കൈ ചേർത്തുപിടിച്ച് നിറ കണ്ണുകളോടെ വിറക്കുന്ന ശബ്ദത്തിൽ ആവശ്യപ്പെട്ടത് രണ്ടു കാര്യങ്ങളായിരുന്നു. നീ ഇനിയും ശബരിമലക്ക് എന്നു പറഞ്ഞ് ഇറങ്ങിയാൽ അവർ മരിച്ചാൽ അരുടെ മൃതദേഹം പോലും നിന്നെ കാണിക്കരുത് എന്നായിരുന്നു ഒന്നാമത്തെ അപേക്ഷ.
രണ്ടാമത്തേത് കേട്ടപ്പോൾ അക്ഷരാർത്തിൽ ഞങ്ങളേവരുടേയും കണ്ണുനനഞ്ഞു .
” ടീച്ചറെ ഇനി ആ നടയിൽ ആരും കേറാതെ കാക്കണേ”
അഷ്ടദിക്കിൽ നിന്നും ആ അമ്മയുടെ ആ ശബ്ദം ഇപ്പോഴും പ്രതിധ്വനിക്കുന്നു. ഞാൻ ആ അമ്മയെ ആദ്യമായാണ് കാണുന്നത് നീ ആദ്യം കണ്ട മുഖം അതല്ലേ ? നിന്റെ മക്കളുടെ മുഖം ആദ്യമായി കണ്ടത് നിനക്കോർമ്മയുണ്ടോ ? ഉണ്ടായിരുന്നെങ്കിൽ …….. മലയാളി കരയേണ്ടി വരുമായിരുന്നില്ല.
https://www.facebook.com/sasikala.kp.7/posts/2490357837954872
”എനിക്കിപ്പോൾ കുടുംബമില്ല. ശബരിമല സംഭവത്തിന് ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു. ഒറ്റപ്പെടുത്തുന്നു. ശബരിമലയിൽ നിന്നെത്തിയ ശേഷം അമ്മായിഅമ്മ മർദിച്ചു. ആശുപത്രിയിൽ ചികിത്സ തേടി. കോടതി ഉത്തരവ് പ്രകാരം വീട്ടിൽ തിരിച്ചെത്തുമ്പോഴേക്ക് ഭർത്താവും കുട്ടികളും വാടകവീട്ടിലേക്ക് മാറി. ശനിയും ഞായറും മാത്രമാണ് മക്കളെ കാണാൻ സാധിച്ചിരുന്നത്. എന്നാൽ വിവാഹമോചനത്തിന് ശേഷം ഭർത്താവ് സ്റ്റേ വാങ്ങി. ഇപ്പോൾ മക്കളെ കാണാൻ അനുവദിക്കുന്നില്ല. ഞാനിപ്പോൾ കുട്ടികളെക്കുറിച്ച് ഓർക്കാറില്ല. എന്റെ മക്കൾ എനിക്കൊപ്പം വേണം. അവരില്ലാതെ ആ വീട്ടിൽ കഴിയുന്നത് വളരെ ബുദ്ധിമുട്ടിയാണ്. അവർക്ക് അമ്മയോട് ഒരു ദേഷ്യവുമില്ല എന്ന് എനിക്കറിയാം. ”- പൊട്ടിക്കരഞ്ഞുകൊണ്ട് കനകദുർഗ പറഞ്ഞു.
”സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടം കൂടിയായിരുന്നു ശബരിമല പ്രവേശം. എനിക്ക് ശേഷവും നൂറുകണക്കിന് യുവതികൾ ശബരിമലയില്‍ പോകാൻ തയ്യാറായിരുന്നു. എന്നാല്‍ എന്റെ അവസ്ഥ കണ്ട് പലരും പേടിച്ച് പിന്മാറി”- കനകദുർഗ പറഞ്ഞു.
Post Your Comments