KeralaLatest NewsIndia

പാമ്പ് കടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് രാഹുല്‍ഗാന്ധിയുടെ കത്ത്

സ്കൂള്‍ വികസന ഫണ്ട് കൃത്യമായി വിനിയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഓഡിറ്റ് നടത്തണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിഎയ്ക്ക് എതി

വയനാട്: വയനാട് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. കുട്ടിയുടെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.കുട്ടിയുടെ നിര്യാണത്തില്‍ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. കൂടാതെ സ്കൂള്‍ വികസന ഫണ്ട് കൃത്യമായി വിനിയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഓഡിറ്റ് നടത്തണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിഎയ്ക്ക് എതിരെ മന്ത്രി ജി സുധാകരന്‍, സ്‌കൂള്‍ തല്ലി തകര്‍ത്തത് തെറ്റെന്നും മന്ത്രി

അതേസമയം കുട്ടി മരിച്ച സംഭവത്തിൽ കേരളത്തിൽ വ്യാപകമായി പ്രതിഷേധം അരങ്ങേറിയിരിക്കുകയാണ്. സ്‌കൂള്‍ അധികൃതര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരേയാണ് വിവിധ സംഘടനകളും പ്രമുഖ വ്യക്തികള്‍ക്കുമൊപ്പം സാധാരണക്കാരും രംഗത്തെത്തിയിരിക്കുന്നത്. ആ സ്‌കൂളിലെ കുട്ടികളുടെ പ്രതികരണം കേട്ടു ഞെട്ടി. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ വിവേകം പോലും അവിടെയൊരു അധ്യാപകര്‍ക്കുമില്ലാതെ പോയല്ലോ എന്നാണ് സോഷ്യൽ മീഡിയയുടെ പൊതുവെയുള്ള അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button