തിരുവനന്തപുരം: വിദേശസന്ദർശനത്തിനായി മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും വെള്ളിയാഴ്ച പുറപ്പെടുന്നതിനെതിരെ പ്രതിപക്ഷം. വ്യവസായ മന്ത്രി ഇ.പി ജയരാജനും ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രനുമാണ് മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദര്‍ശനത്തിനു പോകുന്നത്. ജപ്പാനും കൊറിയയും സന്ദര്‍ശിക്കാനായി 13 ദിവസത്തേക്കാണ് സംഘം പുറപ്പെടുന്നത്. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താനും പുതിയ സാങ്കേതിക വിദ്യകളേക്കുറിച്ച് മനസിലാക്കാനുമാണ് മുഖ്യമന്ത്രിയും സംഘവും പോകുന്നത്.
Read also: പരിസ്ഥിതി സൗഹൃദവും അതിജീവനക്ഷമതയുള്ളതുമായ കേരളമാണ് ലക്ഷ്യം; മുഖ്യമന്ത്രി
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്രയധികം പേരുമായി മുഖ്യമന്ത്രി വിദേശ സന്ദര്‍ശനം നടത്തുന്നതിന്റെ കാരണം എന്തെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. മുഖ്യമന്ത്രിയായ ശേഷം വിവിധ ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും പിണറായി വിജയന് സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇതുവഴി സംസ്ഥാനത്തിന് പ്രത്യേക നേട്ടങ്ങളുണ്ടായിട്ടില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.
Post Your Comments