
നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയ മികവിനെ പ്രശംസിച്ചു കൊണ്ട് നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. ഈയിടെ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു സുരാജിന്റേത്. ഓരോ സിനിമ കണ്ടിറങ്ങുമ്പോഴും അതാണ് സുരാജിന്റെ കരിയര്‍ ബെസ്റ്റ് എന്ന് കരുതിയെന്നും പിന്നീട് അടുത്ത ചിത്രം കണ്ടപ്പോള്‍ ആദ്യം പറഞ്ഞത് തിരുത്തിയെന്നും നെല്‍സണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം:
മിസ്റ്റർ Suraj Venjaramoodu,
താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്. ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്. നിങ്ങളെ വിശ്വസിച്ച് ഓരോന്ന് പറഞ്ഞേച്ച് ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത് വല്ലതും അറിയണോ?ആദ്യം ഫൈനൽസ് സിനിമയ്ക്ക് കയറി നിങ്ങടെ പ്രകടനം കണ്ട് വണ്ടറടിച്ച് സുഹൃത്തുക്കളോട് പറഞ്ഞു ഇതാണു സുരാജിന്റെ കരിയർ ബെസ്റ്റെന്ന്.
അതുകഴിഞ്ഞ് എന്റെ കഷ്ടകാലത്തിനു വികൃതിയൊന്ന് കണ്ടുപോയി. സൗബിനും നിങ്ങളും കൂടി അങ്ങ് അഴിഞ്ഞാടിക്കളഞ്ഞില്ലേ? അത് കണ്ടപ്പൊ പറഞ്ഞത് വീണ്ടും തിരുത്തിപ്പറഞ്ഞു. മറ്റതല്ല, ഇതാണു ബെസ്റ്റ്, ദേ ഇപ്പൊ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. കട്ടയ്ക്ക് കട്ടയ്ക്ക് സൗബിൻ അവിടേം. സത്യം പറയണം. നിങ്ങളു മുടി ഡൈ ചെയ്ത് വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച് വയസുള്ളത് ആൾക്കാരറിയാതിരിക്കാൻ?
സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാൻ നിങ്ങളാരുവാ, സെർജി ബുബ്കയോ? ഇസിൻബയേവയോ ? അതോ ഉസൈൻ ബോൾട്ടോ? ഇനി ഇതാണു കരിയർ ബെസ്റ്റെന്ന് പറയൂല്ല. പിന്നേം മണ്ടനാക്കാനല്ലേ? മാണ്ട. ആ ഐഡിയ മനസിലിരിക്കട്ടെ.
നമിച്ചാശാനേ!
https://www.facebook.com/Dr.Nelson.Joseph/posts/2991373034219949
Post Your Comments