KeralaLatest NewsIndia

കൊച്ചി നഗരത്തിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെയ്പ്പ് ആസൂത്രണം ചെയ്തത് പ്രമുഖ സിനിമാ നിര്‍മ്മാതാവ് : ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍.

കൊച്ചി: കൊച്ചി നഗരത്തിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിര്‍മ്മാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച്. അജാസിനെ പ്രതിചേര്‍ത്തു കൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിച്ചതായി പോലീസ് അറിയിച്ചു.കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ഇടി, ഗൂഢാലോചന എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് അജാസ്.

അധോലക കുറ്റവാളി രവി പൂജാരിക്ക് വേണ്ടിയായിരുന്നു അജാസ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.രവി പൂജാരയും ബ്യൂട്ടി പാര്‍ലര്‍ ആക്രമിച്ചവരും തമ്മിലുള്ള ബന്ധത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് അജാസാണെന്നാണ് സംഘം വ്യക്തമാക്കിയത്. ലീനയെ കുറിച്ചുള്ള വിവരങ്ങള്‍ പൂജാരിക്ക് നല്‍കിയത് അജാസാണെന്നും പോലീസ് പറഞ്ഞു.ക്രൈംബ്രാ‌ഞ്ച് അന്വേഷണം തന്നിലേക്ക് എത്തുമെന്നതറിഞ്ഞതോടെ അജാസ് വിദേശത്തേക്ക് കടന്നതായാണ് വിവരം.

മുന്‍ കോണ്‍ഗ്രസ് മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ആരോപണം, നിരോധിക്കാൻ ഒരുങ്ങി ഗവണ്മെന്റ്

ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വെടിവെയ്പ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടു പേര്‍ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പിന് മുമ്പ് നടിയെ വിളിച്ച്‌ രവി പൂജാരി 25 കോടി ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ തയ്യാറാകാതിരുന്നതോടെയാണ് വെടിവെപ്പ് നടന്നത്.

shortlink

Post Your Comments


Back to top button