ചെളിയില്‍ കുളിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വെഡ്ഡിങ് ഫോട്ടോഷൂട്ട്

യൂത്ത് കോണ്‍ഗ്രസ് പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജോസ് കെ ചെറിയാനും അനിഷയും തമ്മില്‍ നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായി. ന്യൂജനറേഷന്‍ വിവാഹം വ്യത്യസ്തമാക്കുന്നത് ഫോട്ടോഷൂട്ടുകളിലൂടെയാണ്. ഇത്തരത്തില്‍ വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട് നടത്താന്‍ ജോസ് കെ ചെറിയാനും അനിഷയും തീരുമാനിച്ചു. ഇരുവരുടേയും വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വിവാഹത്തോടനുബന്ധിച്ച് എടുത്ത വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് പ്രചരിക്കുന്നത്. പാടത്തെ ചളിയില്‍ കിടന്നാണ് വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് നടത്തിയത്. വെഡ്ഡിങ്ങ് ഫോട്ടോഗ്രഫിയില്‍ എന്നും പുതുമ തേടുന്ന ബിനു സീന്‍സാണ് പുതുമയുള്ള വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് ചെയ്തത്. ഈ മാസം നാലാം തിയതി കീച്ചേരി, ഹോളി ഫാമിലി പള്ളിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

 

 

Share
Leave a Comment