Latest NewsKeralaNewsIndia

കേരളത്തിൽ മാവോയിസ്റ്റ് ഭീകര സാന്നിദ്ധ്യം വർധിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

ന്യൂഡൽഹി: കേരളത്തിൽ മാവോയിസ്റ്റ് ഭീകര സാന്നിദ്ധ്യം വർധിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. കേരളത്തിലെ ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്ക സുരക്ഷാ ഏജൻസികൾ സംസ്ഥാന തലത്തിൽ നിരവധി വർഷങ്ങളായി ഉയർത്തിക്കാട്ടുന്നതാണ്. 2010 ൽ ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ 76 സി ആർ പി എഫ് സൈനികർ കൊല്ലപ്പെട്ട കേസിൽ പങ്കാളിയായ കമ്മ്യൂണിസ്റ്റ് ഭീകരൻ ദീപക്ക് പോലും കേരളത്തിലെത്തിയത് മറ്റുള്ളവർക്ക് ഭീകരവാദ പരിശീലനം നൽകാനാണ്. ദന്തേവാഡയും,ബസ്തറും കേന്ദ്രീകരിച്ച് നീങ്ങിയിരുന്ന മാവോയിസ്റ്റ് ഭീകരസംഘമാണ് ഇന്ന് കേരളവും,തമിഴ്നാടും , കർണാടകയും താവളമാക്കുന്നത്.

ജാർഖണ്ഡ്, ചത്തീസ്ഗഡ് പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേരളം പോലെ സാക്ഷരത നിറഞ്ഞ സംസ്ഥാനത്തേയ്ക്ക് ഭീകരതയുടെ വേരുകൾ പറിച്ച് നടുന്നുണ്ടെങ്കിൽ അത് സുരക്ഷാ വീഴ്ച്ച ഉണ്ടായതിനാലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2018 ൽ ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ടിൽ ഒരു ദശാബ്ദത്തിനുമുമ്പ് തന്നെ പശ്ചിമഘട്ടത്തിൽ ഭീകരർ താവളമടിച്ചതായി പറയുന്നു.

ALSO READ: ആന്ത്രാക്സ് യുദ്ധോപകരണമായി ഉപയോഗിച്ച കൊടും ഭീകരൻ, അല്‍ഖ്വയിദയുടെ കണ്ണി; നിരവധി തീവ്രവാദ ഗ്രൂപ്പുകളെ സഹായിച്ച ഭീകരവാദിയെ മോചിപ്പിച്ച് മലേഷ്യ

വർഷങ്ങൾക്കുള്ളിൽ തന്നെ അത് സംസ്ഥാനത്ത് ശക്തി പ്രാപിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു . ഇതിനു അഞ്ചു കാരണങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കേരളത്തെ മികച്ച താവളമായി മാത്രമല്ല ,പരിശീലന കേന്ദ്രമായി കൂടിയാണ് ഭീകരസംഘങ്ങൾ കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button