Latest NewsKeralaNews

വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്‌തു

തിരുവനന്തപുരം: ക്ലാസ് റൂമിലിരുന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വയനാട് ബത്തേരി ഗവ. സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഷെഹലാ ഷെറിനാണ് മരിച്ചത്. ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് അകാരണമായി ചികിത്സ വൈകിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി ഡിഎംഒയും ഡിപിഎം ചേര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പാമ്പ് വിഷത്തിനുള്ള പ്രതിരോധമരുന്നായ ആന്‍റിവനം നല്‍കാന്‍ രക്ഷിതാക്കളുടെ അനുമതി വാങ്ങേണ്ട ആവശ്യം ഇല്ലാതിരുന്നിട്ടും. ഡോക്ടര്‍ അനുമതി ചോദിച്ച് ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Read also: പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ ഇവ, മറക്കരുത്, ബോധവൽക്കരിക്കണം നമ്മുടെ കുട്ടികളെ

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്നത് കുട്ടിയുടെ ജീവന് ആപത്തായിരുന്നു. ഈ വിവരം രക്ഷിതാക്കളെ അറിയിക്കാത്തത് ഡോക്ടറുടെ വീഴ്ച്ചയാണ്. മൂന്നു മണിക്കൂർ യാത്ര ചെയ്യാനുള ശേഷി താലൂക്ക് ആശുപത്രിയിൽ കൊണ്ടു വരുമ്പോൾ കുട്ടിക്കുണ്ടായിരുന്നില്ല. ഇതറിഞ്ഞിട്ടും താലൂക്ക് ആശുപത്രിയിൽ നിന്നും കുട്ടിയെ പറഞ്ഞുവിട്ടത് ഡോക്ടറുടെ വീഴ്ചയാണെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button