Latest NewsNewsIndia

മരുന്നുകള്‍ ഇനി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും… പുതിയ പദ്ധതിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി : മരുന്നുകള്‍ ഇനി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും… പുതിയ പദ്ധതിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഓവര്‍ ദ് കൗണ്ടര്‍ (ഒടിസി) മരുന്നുകളുടെ തരംതിരിച്ച പട്ടിക തയാറാക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നു. ഒടിസി 1, ഒടിസി 2 എന്നീ പേരുകളില്‍ തയാറാക്കുന്ന രണ്ട് പട്ടികകളിലെ മരുന്നുകള്‍ വില്‍ക്കാന്‍ ഫാര്‍മസിസ്റ്റോ ഡോക്ടറുടെ കുറിപ്പടിയോ വേണ്ട. അതേസമയം ലൈസന്‍സ് ഉണ്ടായിരിക്കണം.

Read Also : പ്രവാസികളുടെ ശ്രദ്ധയ്ക്ക് : യുഎഇയില്‍ ഈ മരുന്നുകള്‍ നിരോധിച്ചുകൊണ്ട് ആരോഗ്യന്ത്രാലയം ഉത്തരവിറക്കി

ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കുന്ന ഒടിസി മരുന്നുകള്‍ പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ചില്ലറ വില്‍പന കേന്ദ്രങ്ങളിലും ലഭ്യമാകും. ഒടിസി മരുന്നുകള്‍ ഏതൊക്കെയാണെന്നു സര്‍ക്കാര്‍ നിര്‍വചിക്കണമെന്നു ഡ്രഗ് കണ്‍സല്‍ട്ടേറ്റിവ് കമ്മിറ്റി (ഡിസിസി) കഴിഞ്ഞ മാസം ശുപാര്‍ശ ചെയ്തിരുന്നു. മരുന്നിന്റെ സ്വഭാവം, സുരക്ഷ, ലഭ്യത, ദുരുപയോഗം ചെയ്യാനുള്ള സാധ്യത എന്നിവ അടിസ്ഥാനമാക്കി സര്‍ക്കാര്‍ രണ്ട് പട്ടികകള്‍ തയാറാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

ഔഷധ മേഖലയിലെ സര്‍ക്കാരിന്റെ പരമോന്നത ഉപദേശക സമിതിയായ ഡ്രഗ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡും (ഡിടിഎബി) തുടര്‍ന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും നിര്‍ദേശം അംഗീകരിക്കുന്നതോടെ തീരുമാനം നടപ്പാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button