KeralaLatest NewsNews

വാളയാർ കേസ് : പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച, ഹൈക്കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ

പാലക്കാട് : വാളയാർ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. പ്രതികളെ വെറുതെവിട്ട നടപടി പുനഃപരിശോധിക്കണം. പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ച്ചയുണ്ടായിയെന്നു ഹർജിയിൽ പറയുന്നു. വാളയാർ കേസിൽ സാക്ഷിമൊഴികൾ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടും ഉപയോഗിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അവഗണിച്ചു. വാളയാറിൽ മരിച്ച ആദ്യത്തെ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെങ്കിലും ആ തരത്തിലുള്ള അന്വേഷണം ഉണ്ടായില്ല. കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടി സ്വീകരിച്ചില്ല. അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പോലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ലെന്നും കേസിൽ തുടരന്വേഷണവും തുടർ വിചാരണയും അനിവാര്യമാണെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Also read : വാളയാര്‍ പീഡനക്കേസ്: സംഭവം നിസാരവത്കരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എളമരം കരീം

കേസിൽ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജിനെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ അറിയിച്ചിരുന്നു. വീഴ്ച വരുത്തിയ എല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, പോലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാളയാര്‍ കേസില്‍ ആരോപണ വിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനെ നേരത്തെ മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button