
വടകര•18 ഉം 14 വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനെക്കാണാന്‍ ഡല്‍ഹിയിലേക്ക് പറന്ന വീട്ടമ്മ റിമാന്‍ഡില്‍. തിരുവള്ളൂര്‍ പിലാക്കണ്ടി അശോകന്റെ ഭാര്യ ബബിതയെ(43)യാണ് കാമുകനെത്തേടി ഡല്‍ഹിയിലേക്ക് പോയത്. സൈബര്‍ സെല്ലിന്റെ സഹായത്താല്‍ നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വടകര പൊലീസ് ഡല്‍ഹിയിലെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോഴിക്കോട് വനിതാ ജയിലിലേക്ക് അയച്ചു.
നവംബര്‍ 13ന് മയ്യന്നൂരിലുള്ള സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞാണ് ബബിത ഭര്‍തൃവീട്ടില്‍നിന്ന് ഇറങ്ങിയയത്. എന്നാല്‍ എങ്ങും എത്താതിരുന്നതിനെത്തുടര്‍ന്ന് ഭര്‍തൃ സഹോദരന്‍ വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഡല്‍ഹിയില്‍ ഇന്‍റീരിയല്‍ വര്‍ക്ക് നടത്തുന്ന കാമുകന്‍ ശരത്തിന്റെ അടുത്തേക്കാണ് ബബിത പോയത്. 14 വയസ്സുള്ള മകളെയും 18 വയസ്സുള്ള മകനെയും ഉപേക്ഷിച്ചായിരുന്നു യാത്ര. യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തത് ശരത്തായിരുന്നു. ആറു മാസം മുമ്ബാണ് ശരത്തുമായി പരിചയപ്പെട്ടത്.
സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് മൊഴി നല്‍കിയെങ്കിലും പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയതിന് ജെ.ജെ ആക്‌ട് 75, കെ.പി ആക്‌ട് 57 ഡി എന്നീ വകുപ്പുകള്‍ പോലീസ് കേസേടുകുകയായിരുന്നു.
Post Your Comments