സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്ന കുട്ടികളും താഴെ ഡാന്‍സ് കളിക്കുന്ന അധ്യാപികയുടെയും വീഡിയോ വൈറലായിരുന്നു. പതിനനഞ്ചിലധികം വരുന്ന കുട്ടികള്‍ നൃത്തം ചെയ്യാനായി സ്റ്റേജില്‍ നില്‍ക്കുകയും. കുട്ടികള്‍ക്ക് ഡാന്‍സ് ചുവടുകള്‍ വെളിയില്‍ നിന്നും കളിച്ച് കാണിച്ച് ഓര്‍മ്മപ്പെടുത്തുകയുമായിരുന്നു അധ്യാപിക. എന്നാലിപ്പോഴിതാ സ്‌റ്റേജില്‍ നയന്‍താര ചിത്രത്തിലെ ഐലവ്യു. മമ്മീ..എന്ന ഗാനത്തിന് ചുവടുവെക്കുന്ന കുട്ടിക്ക് സ്‌റ്റേജിന് താഴെ കളിച്ച് കാണിച്ചുകൊടുക്കുന്ന മറ്റൊരു കുട്ടിയുടെ വീഡിയോയാണ് വൈറലാവുന്നത്. സ്റ്റേജില്‍ ഉള്ള കുട്ടിയെ ഡാന്‍സ് പഠിപ്പിച്ചത് ഈ മിടുക്കി ആണെന്ന് തോന്നുന്നു.. ക്യാമറ കണ്ണില്‍ കുടിങ്ങിയ കലാകാരി എന്ന തലക്കെട്ടോടുകൂടിയാണ് സോഷ്യല്‍മീഡിയ വീഡിയോ ഏറ്റെടുത്തത്. ‘നഴ്‌സറി കുഞ്ഞുങ്ങള്‍ക്ക് ഒരോ നിമിഷവും താളം തെറ്റാതെ പ്രോത്സാഹനം നല്‍കുന്ന കൊച്ചു മിടുക്കി. എല്ലാ വിജയങ്ങളുടെ പിന്നിലും ആരും അറിയാതെ പോകുന്ന ഒരാളുണ്ടായിരിക്കും’മെന്നുള്ള കമന്റുകള്‍ വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.
https://www.facebook.com/3Ttechtraveltaste/videos/716645368826837/?t=3
Post Your Comments