ന്യൂഡല്‍ഹി : മഹാരാഷ്ട്ര രാഷ്ട്രീയപ്രതിസന്ധി എങ്ങുമെത്താതെ നില്‍ക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം നില്‍ക്കണമെന്ന് എന്‍സിപി നേതാവ് ശരദ് പവാറിന് സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശം. അതിനിടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച കോണ്‍ഗ്രസ് – എന്‍സിപി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ചില കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാന്‍ അറിയിച്ചു.
മുഖ്യമന്ത്രിപദം ശിവസേനയും എന്‍സിപിയും പങ്കിടുന്ന ഫോര്‍മുലയാണ് ചര്‍ച്ചയിലുള്ളത്. ആദ്യ ഊഴത്തില്‍ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. ധാരണപ്രകാരം രണ്ടു ഉപമുഖ്യമന്ത്രിമാരില്‍ ഒരാള്‍ കോണ്‍ഗ്രസില്‍ നിന്നാവും . ധാരണയുടെ ഭാഗമായി തീവ്രഹിന്ദുത്വ നിലപാട് മയപ്പെടുത്താന്‍ ശിവസേനയ്ക്ക് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി .
നരേന്ദ്രമോദിയുമായി പവാര്‍ കൂടിക്കാഴ്ച്ച നടത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച കോണ്‍ഗ്രസ് ഇന്ന് വൈകിട്ട് പവാറുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍, അടുത്ത തവണ പവാറിന് രാഷ്ട്രപതി പദം കോണ്‍ഗ്രസിനു വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്
Post Your Comments