![](/wp-content/uploads/2019/11/pmc-bank.jpg)
മുംബൈ: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ മാറ്റി. നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാം. വായ്പ വിതരണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചിരുന്നു. ഈ നിയന്ത്രണമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ചികിത്സാസംബന്ധിയായ അടിയന്തര സാഹചര്യംവന്നാലാണ് ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാന്‍ അനുവദിക്കുക. ഇതനായി അഡ്മിനിസ്റ്റേറ്ററെ സമീപിച്ചാല്‍മതി.
മുംബൈ ഹൈക്കോടതിയിലാണ് ആര്‍ബിഐ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയത്. നിലവില്‍ 50,000 രൂപവരെയാണ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയിരുന്നത്.
വിവാഹം, വിദ്യാഭ്യാസം, ജീവിത ചെലവ് നിറവേറ്റല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് 50,000 രൂപവരെ പിന്‍വലിക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയിരുന്നത്. ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് ആര്‍ബിഐ ആറുമാസത്തേയ്ക്ക് പിഎംസി ബാങ്കനുമേല്‍ നിയന്ത്രണം കൊണ്ടുവന്നത്.
Post Your Comments