ഇന്‍ഡോര്‍: ഇൻഡോറിൽ എംബിബിഎസ് വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ഭുരേലാല്‍ വാസ്കല്‍ ആണ് മരിച്ചത്. ആസാദ് നഗറിലെ സ്കൂളിനു സമീപത്തുനിന്നുമാണ് വാസ്കലിന്റെ മൃതദേഹം കണ്ടെടുത്തത്. ഖര്‍ഗാവ് സ്വദേശിയായ വാസ്കല്‍ എംജിഎം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്നു.ഹൃദയാഘാതം മൂലമാണ് വാസ്കലിന്റെ മരണമെന്നാണ് സൂചന.
Read also: കല്‍പ്പറ്റയില്‍ ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു
മധ്യപ്രദേശ് പ്രഫഷണല്‍ പരീക്ഷാ ബോര്‍ഡ് (‘വ്യാപം’) 2012 ല്‍ നടത്തിയ പ്രി മെഡിക്കല്‍ പരീക്ഷയിലാണു വ്യാപകമായ ക്രമക്കേടു നടന്നത്. മുന്‍ വിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശര്‍മ ഉള്‍പ്പെടെ വമ്പന്മാര് കേസുമായി ബന്ധപ്പെട്ട് പിടിയിലായി. ഗവര്‍ണര്‍ രാംനരേഷ് യാദവ്, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് എന്നിവരും ആരോപണ വിധേയരുടെ പട്ടികയിലുണ്ട്.
Post Your Comments