ബംഗളൂരു: ഉപതെരഞ്ഞെടുപ്പിനുശേഷം കര്‍ണാടകയില്‍ ബിജെപിക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കില്പിന്തുണ നല്കുമെന്നു ജെഡി-എസ്. മുതിര്‍ന്ന നേതാവ് ബാസ വരാജ് ഹൊറാട്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ വീഴാന്‍ അനുവദിക്കില്ലെന്നു കുമാരസ്വാമിയും ദേവഗൗഡയും പറഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇടക്കാല തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്ന് ഹൊറാട്ടി പറഞ്ഞു.ഏതു സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും തങ്ങളുടെ എംഎല്‍എസ്ഥാനം മൂന്നര വര്‍ഷംകൂടി നിലനില്‍ക്കണമെന്നാണ് എംഎല്‍എമാരുടെ വികാരം.
കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് ഡിസംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ ആറു സീറ്റെങ്കിലും ലഭിച്ചാലേ ബിജെപിക്ക് ഭൂരിപക്ഷമാകൂ.ബിജെപിയേക്കാള്‍ തീവ്രനിലപാടുള്ളവരാണ് ശിവസേനയെന്ന് എല്ലാവര്‍ക്കുമറിയാം. അത്തരമൊരു പ്രത്യയശാസ്ത്രമുള്ളവരുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവരാണ് എന്റെ പാര്‍ട്ടി ബിജെപിയുമായി ചേരുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. സിദ്ധരാമയ്യക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും കുമാരസ്വാമി ചോദിച്ചു.
എല്ലാ പാര്‍ട്ടികളും അവരുടെ നിലനില്‍പ്പിന് വേണ്ടിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവസരവാദ രാഷ്ട്രീയമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ജെഡിഎസിനെ വിമര്‍ശിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2006ല്‍ ജെഡിഎസ് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നെങ്കിലും 20 മാസത്തിന് ശേഷം സഖ്യം വഴിപിരിഞ്ഞിരുന്നു.
Post Your Comments