ലക്നോ: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മവീടിന് 4.35 കോടിയുടെ നികുതിനോട്ടീസ്. 2013 മുതല്‍ കെട്ടിടത്തിന്റെ നികുതി അടയ്ക്കുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഇന്ദിര ജനിച്ച ആനന്ദ് ഭവനാണ് നാലരക്കോടി രൂപയുടെ നികുതി കുടിശിക നോട്ടീസ് ലഭിച്ചിരിക്കുന്നത്..
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അധ്യക്ഷയായ ജവഹര്‍ലാല്‍ നെഹ്റു സ്മാരക ട്രസ്റ്റാണ് ആനന്ദഭവന്റെ സംരക്ഷണം. പ്രയാഗ്രാജ് കോര്‍പ്പറേഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതെ സമയം കോൺഗ്രസ് ഇതിനെതിരെ രംഗത്തെത്തി. ആനന്ദഭവന് നികുതി ചുമത്തുന്നത് തെറ്റാണെന്ന് പ്രയാഗ്രാജ് മുന്‍ മേയര്‍ ചൗധരി ജിതേന്ദ്ര സിംഗ് പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു സ്മാരക ട്രസ്റ്റിന് കീഴിലാണ് കെട്ടിടം.
ഇടത് എംപിമാര്‍ രാജ്യസഭാ നടപടികള്‍ അനാവശ്യമായി തടസപ്പെടുത്തുന്നു ; വി മുരളീധരൻ
സ്വാതന്ത്ര്യസമരത്തിന്റെ സ്മാരകവും മ്യൂസിയവുമാണിത്. ഇതൊരു വിദ്യാഭ്യാസ കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായാണ് കെട്ടിടത്തിനു നികുതി ചുമത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
Post Your Comments