ചെന്നൈ•പുക അലാറം കേട്ടതിനെത്തുടര്‍ന്ന് 168 യാത്രക്കാരുമായി കോയമ്പത്തൂരില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനം ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ കാര്‍ഗോ ഭാഗത്ത് നിന്നാണ് സ്മോക്ക് അലാറം കേട്ടത്.
വിമാനം ചെന്നൈയില്‍ സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
കാര്‍ഗോ ഭാഗത്ത് പുക മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് കോയമ്പത്തൂർ-ചെന്നൈ വിമാനതോലെ പൈലറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും മുൻഗണന ലാൻഡിംഗ് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇൻഡിഗോ എയർലൈൻസിലെ രണ്ട് പൈലറ്റുമാരുടെ ഫ്ലൈയിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) താല്‍ക്കാലികമായി റദ്ദാക്കിയിഉര്നു.
2019 ജൂലൈ 14 ന് ചെന്നൈ വിമാനത്താവളത്തിൽ റണ്‍വേ പോയിന്റില്‍ കാത്ത് നില്ക്കാന്‍ എയർ ട്രാഫിക് കൺട്രോൾ ആവശ്യപ്പെട്ടിട്ടും, അത് ചെവിക്കൊള്ളാതെ റണ്‍വേ മുറിച്ചുകടന്നതിനാണ് നടപടി.
ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡിജിസിഎ പൈലറ്റുമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഒക്ടോബറിൽ ഡല്‍ഹി വിമാനത്താവളത്തിൽ റണ്‍വേയിലുണ്ടായ മറ്റൊരു സംഭവത്തിന് രണ്ട് ഇൻഡിഗോ പൈലറ്റുമാരുടെ ഫ്ലൈയിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.
Post Your Comments