Latest NewsNewsIndia

മുസ്ലിം യുവാവ് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടി: 12 പേര്‍ അറസ്റ്റില്‍

ഗുവാഹത്തി•മധ്യ അസമില്‍ ഹൊജായ് ജില്ലയിൽ, മുസ്ലിം യുവാവ് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയ,’ലവ് ജിഹാദ്’ ആരോപണം ഉയര്‍ന്ന കേസില്‍ പ്രധാന പ്രതികളടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നവംബർ 14 ന് ഒരു മുസ്ലീം യുവാവ് പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ വശീകരിച്ച് അവളുമായി ഒളിച്ചോടിയെന്നാരോപിച്ചു പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഹൊജായിയിലെ അഹമ്മദ് നഗറിൽ താമസിക്കുന്ന പ്രതി താന്‍ ഒരു ഹിന്ദുവാണെന്നാണ് സ്വയം പരിചയപ്പെടുത്തിയാണ് പെണ്‍കുട്ടിയെ വശീകരിച്ചത്.

നവംബർ 14 ന് രാവിലെ പ്രതി പെൺകുട്ടിയുമായി ഒളിച്ചോടി. പെൺകുട്ടിയുടെ പിതാവ് അതേ ദിവസം വൈകുന്നേരം പരാതി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ചിലരെ അതെ ദിവസം തന്നെ പിടികൂടിയിരുന്നു. പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതായും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

മോറിഗാവ് ജില്ലയിൽ നിന്ന് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഹോജായിയിൽ നിന്നാണ് പിടികൂടിയത്.

പെൺകുട്ടിയെയും പ്രതിയേയും കണ്ടെത്തിയില്ലെങ്കിൽ സംസ്ഥാനതലത്തിൽ പ്രക്ഷോഭം നടത്തുമെന്ന ഭീഷണിയുമായി ഹിന്ദു ജഗരൻ മഞ്ചയും വിശ്വ ഹിന്ദു പരിഷത്തും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button