നാഗര്‍കോവില്‍: മത്സ്യബന്ധനത്തിനായി ഉൾക്കടലിലേക്ക് പോകാവേ, കടലിൽ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ മറൈന്‍ പോലീസിന്റെ സഹായത്തോടെ കരയിലേക്കെത്തിച്ചു. തേങ്ങാപ്പട്ടണം തുറമുഖത്തു നിന്നും മീന്പിടിക്കാന്പ്പോയ ആറു മത്സ്യത്തൊഴിലാളികളെയാണ് പോലീസ് സഹായത്തോടെ സുരക്ഷിതരാക്കിയത്. തമിഴ്നാട് കേരള അതിർത്തി പ്രദേശമായ ചിന്നത്തുറയിലെ മീൻപിടുത്തക്കാരായ കെന്നഡി (46), അബ്രോസ് (60), തോമസ് (60), ശശി (39), പീറ്റര്‍ (60), തനിസ്റ്റര് (42)എന്നിവർ പോയ ബോട്ട് ആണ് കരയുമായി യാതൊരുവിധ ആശയവിനിമയവും സാധ്യമാകാത്ത നിലയിൽ അകപെട്ടുപ്പോയത്.
തേങ്ങാപ്പട്ടണത്തുനിന്ന് 70 നോട്ടിക്കല്‍ മൈൽ കടലിന്റെ ഉളിലേക്ക്പ്പോയ ഇവരുടെ ബോട്ടിലെ യന്ത്രം തകരാറിലാവുകയായിരുന്നു. ദീർഘസമയത്തിനു ശേഷം കരയുമായി ഒരു വിധത്തിലും ബന്ധപ്പെടാൻ കഴിയാതായ ഇവരെ, അതുവഴി വന്ന ചരക്കുകപ്പലിലെ തൊഴിലാളികളാണ് തിരിച്ചറിഞ്ഞത്. തുടർന്ന്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം അവർ തൂത്തുക്കുടി മറൈന്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഡി.ഐ.ജി. അരവിന്ദ് ശര്‍മയുടെ നിര്‍ദേശപ്രകാരം സേനാംഗങ്ങള്‍ ആദര്‍ശ് എന്ന കപ്പലില്‍ എത്തിയാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.
Post Your Comments