ബംഗുളൂരു: മൈസൂര്‍ രാജഭരണകാലത്ത് തട്ടിപ്പിലൂടെ സ്വന്തമാക്കിയ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി . പുറത്തുവന്നിരിക്കുന്നത് കുതിരയോട്ട വിദഗ്ദ്ധന്റെ ഏറ്റവും വലിയ തട്ടിപ്പ് . മൈക്കിള്‍ ഫ്ലോയിഡ് ഈശ്വര്‍ എന്ന വിദേശപൗരന്റെ കേരളത്തിലേയും കര്‍ണ്ണാടകയിലേയും 117.87 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
ബംഗുളൂരുവിലെ കുറ്റാന്വേഷണ വിഭാഗമാണ് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷം തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്. മൈസൂര്‍ രാജാവിന്റെ കാലത്ത് മൃഗരൂപങ്ങള്‍ ഉണ്ടാക്കുന്ന പ്രശസ്തനായ കലാകാരന്‍ യൂജീന്‍ വാന്‍ഇന്‍ജെനിന്റെ മകന്‍ എഡ്വിന്റെ സ്വത്തുക്കളാണ് മൈക്കിള്‍ വ്യാജരേഖ ചമച്ച് കയ്യിലാക്കിയത്. മൈസൂരില്‍ കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവും കേരളത്തിലെ മാനന്തവാഡി കാപ്പിത്തോട്ടങ്ങളുമടക്കമാണ് മൈക്കിളിന്റെ പേരിലാക്കിത്. എഡ്വിന്റെ അന്തരാവകാശികള്‍ കൊടുത്തകേസ്സിലാണ് അന്വേഷണം നടന്നത്.
യൂജീനിന്റെ ദത്തുപുത്രനെന്ന പേരിലാണ് എഡ്വിനുമായി മൈസൂര്‍ റേസ് ക്ലബ്ബിലെ പരിശീലകനായിരുന്ന മൈക്കിള്‍ ബന്ധം സ്ഥാപിക്കുന്നതും തുടര്‍ന്ന് വസ്തുക്കള്‍ തന്റെ പേരിലാക്കി തട്ടിയെടുത്തതും.
Post Your Comments