ബട്ടാല: പഞ്ചാബില്‍ അകാലിദള്‍ നേതാവ് വെടിയേറ്റ് മരിച്ചു. അകാലിദള്‍ ഗുരുദാസ്പൂര്‍ ജില്ലാ വൈസ് പ്രസിഡന്റായ ദല്‍ബീര്‍ സിംഗ് ധില്‍വാന്‍ ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി ബല്‍വിന്ദറും മറ്റൊരാളുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കോടതി ഉത്തരവ് ലംഘിച്ചു; ജെ എന്‍ യു പ്രതിഷേധക്കാര്‍ക്കെതിരെ സര്‍വ്വകലാശാല കോടതിയില്‍
ബല്‍വിന്ദറിന്റെ മക്കളും മറ്റു ആറു പേരും വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.ദല്‍ബീര്‍ സിംഗ് രണ്ടു തവണ ഗ്രാമ തലവനുമായിരുന്നു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും ബട്ടാല പോലീസ് സൂപ്രണ്ട് ഇന്ദര്‍ജിത്ത് സിംഗ് ഗുമ്മന്‍ അറിയിച്ചു.
Post Your Comments