Jobs & VacanciesLatest NewsNews

എയർ ഇന്ത്യയിൽ വിവിധ തസ്തികകളിൽ ഒഴിവ്

എയർ ഇന്ത്യയിൽ തൊഴിലവസരം. എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട് സർവീസസ് ലിമിറ്റഡിൽ പ്യൂട്ടി ടെർമിനൽ മാനേജർ- പാക്സ് ഹാൻഡ്‌ലിങ്, ഡ്യൂട്ടി മാനേജർ– ടെർമിനൽ, ഡ്യൂട്ടി ഓഫീസർ, മാനേജർ ഫിനാൻസ് ഒാഫിസർ- അക്കൗണ്ട്സ്, ഒാഫിസർ- എച്ച്ആർ/ ഐആർ, ഓഫീസർ- ഐആർ/ ലീഗൽ, ജൂനിയർ എക്സിക്യൂട്ടീവ് എച്ച്ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ, ജൂനിയർ എക്സിക്യൂട്ടീവ്- പാക്സ്, മാനേജർ- കോസ്റ്റിങ് തുടങ്ങിയ വിവിധ തസ്‌തികയിലായി 68 ഒഴിവുകളുണ്ട്. കൊൽക്കത്ത, ഭുവനേശ്വർ, പട്ന, പോർട് ബ്ലെയ്ർ, അഗർത്തല, ദിമാപൂർ, റാഞ്ചി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ മൂന്നു വർഷത്തെ കരാർ നിയമനമാണ്. കൊൽക്കത്ത, പോർട് ബ്ലെയ്ർ, ചെന്നൈ, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നവംബർ 25, 26, 27, 29, 30 തീയതികളിൽ ഇന്റർവ്യൂ നടത്തും.

എയർ ഇന്ത്യ ലിമിറ്റഡിൽ സ്റ്റോർ ഏജന്റ് തസ്തികയിൽ ഡൽഹിയിൽ അവസരം. ബിരുദം, സമാന മേഖലയിൽ രണ്ടു വർഷം പ്രവൃത്തിപരിചയം, ഇംഗ്ലിഷ്, ഹിന്ദി ഭാഷാ പ്രാവീണ്യം. ഇആർപി പരിചയം, കംപ്യൂട്ടർ, ടൈപ്പിങ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. ലൈറ്റ്/ ഹെവി വെഹിക്കിൾ ലൈസൻസ് എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. അഞ്ച് വർഷത്തെ കരാർ നിയമനമാണ്. 57 ഒഴിവുകളുണ്ട്. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. ശമ്പളം: 21,000 രൂപ.

also read : കേരള ലോകായുക്തയിൽ സീനിയർ അക്കൗണ്ടന്റ് ഡെപ്യൂട്ടേഷൻ നിയമനം

എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസിൽ ക്യാബിൻ ടെക്നീഷ്യൻ/ ക്യാബിൻ സൂപ്പർവൈസർ തസ്തികയിൽ അവസരമുണ്ട്. ഡൽഹിയിൽ അഞ്ച് വർഷത്തെ കരാർ നിയമനമായിരിക്കും. 12ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നവംബർ 30 ന് ന്യൂഡൽഹിയിൽ ഇന്റർവ്യൂ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : http://www.airindia.in/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button