മദ്രസാ കെട്ടിട ധനസമാഹരണ വേദിയില്‍ സ്വര്‍ണ മോതിരം ഊരി നല്‍കിയ വനിതാ എസ്.ഐയെ അഭിനന്ദിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ചെറുവാഞ്ചേരിയില്‍ തിങ്കളാഴ്ച ചിരാറ്റ കുഞ്ഞിപ്പള്ളി മിസ്ബാഹുല്‍ ഹുദാ മദ്രസാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മദ്രസാ ശിലാസ്ഥാപന ചടങ്ങിനു ശേഷമുള്ള ഫണ്ട് ശേഖരണ വേദിയില്‍ വെച്ച് കണ്ണവം വനിതാ എസ്.ഐ. നസീമയാണ് കൈവിരലിലെ മോതിരം ഊരി സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറിയത്. സംഭവത്തെ കുറിച്ച് ശിഹാബ് തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ഇവരെ പോലുള്ള സ്നേഹ ജീവികള്‍ കേരളത്തില്‍ ഉള്ളതുകൊണ്ടാണ് ഇവിടെ ദൈവത്തിന്റെ സ്വന്തം നാടാവുന്നതെന്ന് അദ്ദേഹം കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്ന് കണ്ണൂർ ചെറുവാഞ്ചേരിയിൽ മദ്രസക്ക് വേണ്ടിയുള്ള ധനസമാഹരണം നടക്കുകയായിരുന്നു പെട്ടന്നാണ് വേദിയിലേക്ക് സ്‌ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ എസ് ഐ കടന്ന് വന്നത് .സംഘാടകരെയും നാട്ടുകാരെയും അതിശയിപ്പിച്ചുകൊണ്ട് അവർ തന്റെ കൈവിരലിലെ സ്വർണ്ണമോതിരം ധനസമാഹരണത്തിലേക്ക് ഊരിനൽകി.ഇവരെ പോലുള്ള സ്നേഹജീവികൾ കേരളത്തിലുള്ളത് കൊണ്ടുകൂടിയാണ് ഇവിടം ദൈവത്തിന്റെ സ്വന്തം നാടാവുന്നത് #KeralaPolice #Kerala
https://www.facebook.com/sadikalithangal/posts/2846024862077253
Post Your Comments