ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം അടുത്തവർഷം ഉണ്ടാകുമെന്ന് റിപ്പോർട്ട്. തന്റെ ഫാൻ ക്ലബായ രജനി മക്കൽ മൻറം രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനാണ് രജനിയുടെ ശ്രമം. പാർട്ടി നിയമങ്ങളുടെയും നയങ്ങളുടെയും രൂപീകരണം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡി.എം.കെയിൽ നിന്നും എ.ഐ.ഡി.എം.കെയിൽ നിന്നും ഒരു പക്ഷേ ബി.ജെ.പിയിൽ നിന്നും അദ്ദേഹം അകലം പാലിച്ചേക്കുമെന്നും മണിയൻ പറയുന്നു. ഡി.എം.കെ അദ്ധ്യക്ഷനായിരുന്ന എം. കരുണാനിധിയുടെയും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയായിരുന്ന ജയലളിതയുടെയും വിടവ് നികത്തുക എന്ന ലക്ഷ്യവുമായാകും സൂപ്പർ സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനം.
ALSO READ: സിനിമാ ടിക്കറ്റ് നിരക്കിൽ വർധനവ്
രജനികാന്ത് അടുത്ത വർഷം രാഷ്ട്രീയ പാർട്ടി രൂപീകരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ഒരു മുന്നണിയെ നയിക്കുകയും ചെയ്യുമെന്ന് എഴുത്തുകാരനും പ്രാസംഗികനുമായ തമിളരുവി മണിയൻ പറഞ്ഞു.
Post Your Comments