
ബിസിനസ് കൊഴുപ്പിക്കാന്‍ പുത്തന്‍ ഓഫറുകളുമായാണ് ഓരോ സ്ഥാപനങ്ങളും രംഗത്തെത്തുന്നത്. ഇപ്പോഴിതാ രസകരമായ ഓഫറുമായി രംഗത്തെത്തിയ റഷ്യയിലെ ഒരു പെട്രോള്‍ പമ്പ് വൈറലായിരിക്കുകയാണ്. റഷ്യയിലെ സമാറയിലുള്ള പെട്രോള്‍ പമ്പ് ബിക്കിനി ധരിച്ചു വരുന്നവര്‍ക്ക് പെട്രോള്‍ സൗജ്യനമായി നല്‍കുമെന്നാണ് ഓഫര്‍ നല്‍കിയത്. പമ്പിനെ പ്രസിദ്ധവും ജനപ്രിയവും ആക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. സ്ഥാപനം പ്രതീക്ഷിച്ചത് സ്ത്രീകളെയാണ്. എന്നാല്‍ സ്ഥാപനത്തെ ഞെട്ടിച്ചുകൊണ്ട് പെട്രോള്‍ വാങ്ങാന്‍ ബിക്കിനി ധരിച്ച് പുരുഷന്മാരും എത്തി. ബിക്കിനിയും ഹീല്‍സ് ചെരിപ്പും ആഭരണങ്ങളും ധരിച്ച് പുരുഷന്മാര്‍ പെട്രോളിനായെത്തി. ഓഫര്‍ സ്ത്രീകള്‍ക്ക് മാത്രമെന്ന് പ്രത്യേകം എഴുതിച്ചേര്‍ത്തിരുന്നില്ല അധികൃതര്‍. മൂന്നു മണിക്കൂറില്‍ പമ്പിലെ ഓഫര്‍ അവസാനിപ്പിച്ച് തടിതപ്പേണ്ടി വന്നു അധികൃതര്‍ക്ക്.
Post Your Comments