
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഡോക്ടര്‍മാരുടെ സമരം. ശമ്പള വര്‍ധന ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് സമരം ചെയ്യുന്നത്. മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ നാളെ രണ്ടു മണിക്കൂര്‍ ഒ പി ബഹിഷ്‌കരിക്കും. രാവിലെ എട്ടു മുതല്‍ പത്തു വരെയാണ് ബഹിഷ്‌കരണം. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം, അത്യാഹിത ശസ്ത്രക്രിയകള്‍, മറ്റു അത്യാഹിത സേവനങ്ങള്‍ എന്നിവയെ സമരത്തില്‍ നിന്നും ഒഴിവാക്കിയതായി സംഘടനാ നേതാക്കള്‍ അറിയിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ ഓഫീസ്, കോളജ് പ്രിന്‍സിപ്പല്‍മാരുടെ ഓഫീസ് എന്നിവക്ക് മുന്നില്‍ ഡോക്ടര്‍മാര്‍ ധര്‍ണയും പ്രകടനവും നടത്തുമെന്ന് കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
സൂചനാ സമരം കൊണ്ട് ഫലമില്ലെങ്കില്‍ നവംബര്‍ 27 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംഘടന അറിയിച്ചു.
Post Your Comments