കുളു•ഹിമാചൽ പ്രദേശിലെ ദോബിയില്‍ പാരാഗ്ലൈഡിംഗിനിടെ വീണ് 27 കാരനായ നവ വരന് ദാരുണാന്ത്യം. ചെന്നൈ അരവിന്ദ് ആണ് മരിച്ചത്. നവംബര്‍ 10 ന് അരവിന്ദ് പ്രീതിയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് മധുവിധു ആഘോഷത്തിനായാണ് ദമ്പതികള്‍ കുളുവിലെത്തിയത്.
സാഹസികവുമായ എന്തെങ്കിലും പരീക്ഷിക്കാനുള്ള ആഗ്രഹത്തിലാണ് ദമ്പതികൾ കൗണ്ടര്‍ നമ്പർ 369 ൽ നിന്ന് പാരാഗ്ലൈഡിംഗിനായി ബുക്ക് ചെയ്തതായും പാരാഗ്ലൈഡിംഗ് സൈറ്റിലേക്ക് പോയതും. തുടര്‍ന്ന് തുടർന്ന് പൈലറ്റ് ഹരു റാമിനൊപ്പം അരവിന്ദ് സൈറ്റിൽ നിന്ന് പുറപ്പെട്ടു. എന്നാല്‍ പറക്കല്‍ അവസാനിക്കുന്നതിന് മുന്‍പ് അരവിന്ദ് അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനുഗമിച്ച പൈലറ്റിനും പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അരവിന്ദിന്റെ മൃതദേഹം കുളുവിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തയുടനെ പൈലറ്റിന്റെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
അപ്രതീക്ഷിത സംഭവം കണക്കിലെടുത്ത് ഹിമാചൽ പ്രദേശ് മന്ത്രിസഭ സംസ്ഥാനത്ത് സാഹസിക വിനോദങ്ങൾക്കായി മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും സംസ്ഥാന കായിക മന്ത്രി ഗോവിന്ദ് സിംഗ് താക്കൂർ പറഞ്ഞു.
ഈ വർഷം മെയ്, ഓഗസ്റ്റ് മാസങ്ങളിൽ ഒരു പഞ്ചാബ് ടൂറിസ്റ്റും ഹൈദരാബാദ് ഡോക്ടറും സമാനമായ സാഹചര്യങ്ങളിൽ മരിച്ചിരുന്നു.
Post Your Comments