കൊച്ചി: ജില്ലാ എംപ്ലോയ്മെന്റ എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സെയില്‍സ് സപ്പോര്‍ട്ട് അസിസ്റ്റന്റ്, ഡയറക്ട് സെയില്‍സ് അസോസിയേറ്റ്സ്, ഡവലപ്മെന്റ് മാനേജര്‍, പ്രോസസ് അസോസ്സിയേറ്റ്സ്, ഡെലിവറി എക്സിക്യുട്ടീവ്, ബിസിനസ്സ് ഡവലപ്മെന്റ് എക്സിക്യുട്ടീവ്, സെയില്‍സ് ഓഫീസര്‍, അസിസ്റ്റന്റ്് മാനേജര്‍, ഗ്രാജുവേറ്റ് എഞ്ചിനീയര്‍ ട്രെയിനി തുടങ്ങിയ ഒഴിവുകളിലേക്ക് നവംബര്‍ 21-ന് അഭിമുഖം നടത്തുന്നു.
യോഗ്യത:എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ, ബിടെക്ക് (ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്, ടെലികമ്മ്യുണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി–2018-2019 ല്‍ പാസായവര്‍ക്ക് ) പ്രത്യേക ഒഴിവുകള്‍.പ്രായം :18-35
താത്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം നവംബര്‍ 21-ന് രാവിലെ 10 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842422452 / 2427494്.
Post Your Comments