വാഷിങ്ടണ്‍: ഇറാഖിലെ ഭരണ, സൈനിക നേതൃത്വത്തെ നിയന്ത്രിച്ചരുന്നത് ഇറാനാണെന്ന് തെളിവ് പുറത്ത്. ഇറാഖ് പ്രധാനമന്ത്രി ആദേല്‍ അബ്ദുല്‍ മഹ്ദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഇറാനുമായുള്ള രഹസ്യബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന രേഖകളാണ് ന്യൂയോര്‍ക്ക് ടൈംസ് പത്രവും ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ദ ഇന്റര്‍സെപ്റ്റും പുറത്തുവിട്ടിരിക്കുന്നത്. ഇറാന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഇറാഖ് പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളുമുള്‍പ്പെടെയുള്ളവര്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിച്ചു എന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
ഇറാഖ് മന്ത്രിസഭ, സൈനിക നേതൃത്വം, രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇറാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ നുഴഞ്ഞുകയറിയതായി 700 പേജോളം വരുന്ന രേഖകള്‍ വ്യക്തമാക്കുന്നു. 2014-15 വര്‍ഷത്തെ വിവരങ്ങളാണ് രേഖയിലുള്ളത്. അന്ന് ഇറാഖ് പെട്രോളിയം മന്ത്രിയായിരുന്ന ആദേലിന് ഇറാനുമായി ‘സവിശേഷ ബന്ധമുണ്ടെ’ന്ന പരാമര്‍ശമാണ് ഒരുരേഖയിലുള്ളത്. അന്നത്തെ മിലിട്ടറി ഇന്റലിജന്‍സ് മേധാവി ഹാതിം അല്‍ മക്‌സുസി തങ്ങള്‍ ഇറാനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന്’ ഇറാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനോട് പറയുന്നത് മറ്റൊരു രേഖയിലുണ്ട്.
Post Your Comments