ഹൈദരാബാദ്: ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന് യുവതിയെ ഭര്‍ത്താവ് തലാക്ക് ചൊല്ലി. തെലുങ്കാനയിലാണ് സംഭവം. മെഹറജ് ബീഗം എന്ന യുവതിയെയാണ് ഭര്‍ത്താവ് തലാഖ് ചൊല്ലിയത്. ഭര്‍ത്താവിനെതിരെ മെഹറജ് ബീഗം പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും അവരെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ആണ്‍കുഞ്ഞ് ഉണ്ടാവില്ലെന്ന് ആരോപിച്ച് തന്നെ മൊഴിചൊല്ലിയതെന്നുമാണ് മെഹറജ് ബീഗം പരാതിയില്‍ പറയുന്നത്. കൂടാതെ തന്റെ പരാതിയിന്‍ മേല്‍ ശരിയായ അന്വേഷണം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും നീതിലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും മെഹറജ് ബീഗം പറഞ്ഞു. ഭര്‍ത്താവിനെതിരെ കര്‍ശന നടപടി വേണമെന്നും ഇവര്‍ പറയുന്നു.
Post Your Comments