KeralaLatest News

തി​രു​വ​ന​ന്ത​പു​ര​ത്തെ ഗോ​ശാ​ല അ​ട​ച്ചു​പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വ്

ഗോ​ശാ​ല​യ്ക്കെ​തി​രേ ക്ഷേ​ത്രം ട്ര​സ്റ്റ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണു സിം​ഗി​ള്‍​ബെ​ഞ്ച് വി​ധി.

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്തു ശ്രീ ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു സ്വ​കാ​ര്യ ട്ര​സ്റ്റി​നു കീ​ഴി​ലു​ള്ള ഗോ​ശാ​ല​യ്ക്കെ​തി​രേ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.ശ്രീ ​പ​ദ്മ​നാ​ഭ​സ്വാ​മി ഗോ​ശാ​ല ട്ര​സ്റ്റ് എ​ന്ന പേ​രി​ല്‍ പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗോ​ശാ​ല​യ്ക്കെ​തി​രേ ക്ഷേ​ത്രം ട്ര​സ്റ്റ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണു സിം​ഗി​ള്‍​ബെ​ഞ്ച് വി​ധി.

ആരോഗ്യകിരണം പദ്ധതി പ്രകാരം രോഗിയ്ക്ക് മരുന്നു നല്‍കാതിരുന്ന മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു

മ​തി​യാ​യ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണു ഗോ​ശാ​ല പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും അ​ഞ്ച് സെ​ന്‍റി​ല്‍ കി​ടാ​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 38 പ​ശു​ക്ക​ള്‍ ഉ​ണ്ടെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വി​ടെ പ​ശു​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​ത്. ഇ​തു സ​മീ​പ​വാ​സി​ക​ള്‍​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഗോ​ശാ​ല​യു​ടെ ന​ട​ത്തി​പ്പു​കാ​ര്‍​ക്കു പ​റ​യാ​നു​ള്ള​തു കേ​ട്ട് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​നും വി​ധി​യി​ല്‍ പ​റ​യു​ന്നു.

shortlink

Post Your Comments


Back to top button