
കൊച്ചി: തിരുവനന്തപുരത്തു ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തു സ്വകാര്യ ട്രസ്റ്റിനു കീഴിലുള്ള ഗോശാലയ്ക്കെതിരേ നിയമപ്രകാരം നടപടിയെടുക്കാന്‍ ഹൈക്കോടതി നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്കി.ശ്രീ പദ്മനാഭസ്വാമി ഗോശാല ട്രസ്റ്റ് എന്ന പേരില്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ഗോശാലയ്ക്കെതിരേ ക്ഷേത്രം ട്രസ്റ്റ് നല്കിയ ഹര്‍ജിയിലാണു സിംഗിള്‍ബെഞ്ച് വിധി.
ആരോഗ്യകിരണം പദ്ധതി പ്രകാരം രോഗിയ്ക്ക് മരുന്നു നല്‍കാതിരുന്ന മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു
മതിയായ അനുമതിയില്ലാതെയാണു ഗോശാല പ്രവര്‍ത്തിക്കുന്നതെന്നും അഞ്ച് സെന്റില്‍ കിടാവുകള്‍ ഉള്‍പ്പെടെ 38 പശുക്കള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ പശുക്കളെ സംരക്ഷിക്കുന്നത്. ഇതു സമീപവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഗോശാലയുടെ നടത്തിപ്പുകാര്‍ക്കു പറയാനുള്ളതു കേട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടിയെടുക്കാനും വിധിയില്‍ പറയുന്നു.
Post Your Comments