Latest NewsNewsInternational

അര നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തിൽ വെനീസ് മുങ്ങി

വെനീസ്: ആഴ്ചയിൽ മൂന്നാം വട്ടവും ഇറ്റലിയിലെ പൈതൃക നഗരമായ വെനീസിൽ പ്രളയം. വേലിയേറ്റത്തെ തുടർന്നു ചൊവ്വാഴ്ച ആറടി വെള്ളം ഉയർന്ന നഗരം ഇന്നലെ വീണ്ടും വെള്ളത്തിലായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളം പൊങ്ങി എടിഎമ്മുകൾ കേടായി. 100 കോടി യൂറോയുടെ നഷ്ടമുണ്ടായതായി മേയർ ലൂയിജി ബ്രൂന്യാരോ അറിയിച്ചു. അര ലക്ഷത്തോളം ജനസംഖ്യയുള്ള വെനീസ് നഗരത്തിൽ പ്രതിവർഷം ശരാശരി മൂന്നരക്കോടിയോളം സന്ദർശകരാണെത്തുന്നത്.

1000 വർഷം പഴക്കമുളള സെന്റ് മാർക്സ് ബസിലിക്കയ്ക്കും പൗരാണിക സൗധങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കും ഉപ്പുവെള്ളം കയറി നാശമുണ്ടായി. സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായ സെന്റ് മാർക് സ്ക്വയർ അടച്ചു.

ALSO READ: സിയാച്ചിനിലെ ഹിമപാതം: 4 സൈനികര്‍ ഉള്‍പ്പെടെ ആറു മരണം സ്ഥിരീകരിച്ചു

വെനീസ് നഗരം ഉൾപ്പെടുന്ന വെനെറ്റോ പ്രാദേശിക കൗൺസിലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വെള്ളമെത്തിയതു കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള നിർദേശങ്ങൾ കൗൺസിൽ യോഗം തള്ളിയതിനു തൊട്ടുപിന്നാലെയാണ്. 2020 ബജറ്റ് ചർ‌ച്ചകൾക്കിടെ കാലാവസ്ഥാ മാറ്റത്തെ നേരിടാനുളള ഭേദഗതി നിർദേശങ്ങൾ ഭരണപക്ഷം തള്ളിക്കളഞ്ഞതിനു പിന്നാലെയാണു കൗൺസിൽ ചേംബറിലേക്കു വെള്ളം ഇരച്ചെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button