Latest NewsNewsIndia

തീവ്രവാദ പ്രവർത്തനത്തിന് പണം സമാഹരിച്ച കേസ്; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

ശ്രീനഗര്‍: തീവ്രവാദ പ്രവർത്തനത്തിന് പണം സമാഹരിച്ച കേസില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ജമ്മു കശ്മീരിലെ ഫല്‍ഗാം പ്രദേശത്തെ സ്വത്തുക്കള്‍ മാത്രമാണ് നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടു കെട്ടിയിരിക്കുന്നത്. ഇവര്‍ക്ക് കശ്മീരിന്റെ വിവിധയിടങ്ങളില്‍ സ്ഥലങ്ങളും മറ്റും ഉള്ളതായും, ഇതിനെ കുറിച്ച് അന്വേഷണം നടത്തി വരുകയാണെന്നും എന്‍ഫോഴ്‌സ് മെന്റ് അറിയിച്ചു.

ഗുലാം നബി, സഫര്‍ ഉല്ല ഖാന്‍ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഗുലാം നബിയുടെ 1.125 ഏക്കര്‍ സ്ഥലവും, 1. 375 ഏക്കര്‍ സ്ഥലവുമാണ് എന്‍ഫോഴ്‌സ് മെന്റ് പിടിച്ചെടുത്തത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ച കേസില്‍ നേരത്തെയും ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ട് കെട്ടിയിരുന്നു.

ALSO READ: “മാവോയിസ്റ്റുകൾക്ക് വെള്ളവും, വളവും നൽകുന്നത് ഇസ്ലാമിക തീവ്രവാദികൾ”; പി. മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്‌ത്‌ കുമ്മനം

അഹമ്മദ് ഷാ വട്ടാലിയുടെ 1.03 കോടി രൂപയുടെ സ്വത്തുവകകളാണ് കണ്ടു കെട്ടിയത്. കേസില്‍ ഇനിയും കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button