കൊച്ചി : സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സജീവമാകുന്നു. സംഘത്തില്‍ സ്ത്രീകളും പുരുഷന്‍മാരും.രക്ഷിതാക്കള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്. ആഴ്ചകളുടെ ഇടവേളയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ സംഘം കൊച്ചയിലെ കുമ്പളത്ത് വീണ്ടുമെത്തിയതായി സൂചന. ഭാഗ്യത്തിനു രക്ഷപ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് പിന്നീട് വൈദ്യ ശുശ്രൂഷയും കൗണ്‍സലിങും നല്‍കി.
സംഭവത്തില്‍ കുട്ടിയുടെ പിതാവ് പനങ്ങാട് പൊലീസില്‍ പരാതി നല്‍കി. വൈകിട്ട് ആറോടെ കളി കഴിഞ്ഞ് റോഡിലൂടെ നടന്നു വരുമ്പോഴായിരുന്നു സംഭവം. 2 സ്ത്രീകളും പുരുഷനും കുട്ടിയെ കടന്നുപിടിക്കുകയും കുട്ടി ഇവരുടെ കയ്യില്‍ കടിച്ച് കുതറി ഓടി രക്ഷപ്പെടുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.
ഭയന്ന് ഓടിയ കുട്ടിയെ അതുവഴിപോയ സുഹൃത്താണ് കണ്ടെത്തി വീട്ടില്‍ കൊണ്ടു ചെന്നാക്കിയത്. കുട്ടിയുടെ ഉടുപ്പിലും ദേഹത്തും പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. തമിഴ്‌നാട് റജിസ്‌ട്രേഷന്‍ വാന്‍ ഇവരുടെ സമീപത്ത് ഉണ്ടായിരുന്നതു കുട്ടി കണ്ടെന്നു കുട്ടിയുടെ പിതാവ് പറഞ്ഞു. ഒക്ടോബര്‍ 11, 29 തീയതികളിലും സമാന രീതിയില്‍ സംഭവങ്ങള്‍ കുമ്പളത്ത് നടന്നിരുന്നു.
Post Your Comments