തിരുവനന്തപുരം: ഇത്തവണത്തെ സെൻസസിനായുള്ള വിവരശേഖരണം മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തും. 2020 ഏപ്രിൽ 15 മുതൽ മേയ് 29 വരെയാണ് 2021-ലെ സെൻസസിന്റെ ആദ്യഘട്ടം. ആദ്യമായാണ് സെൻസസിന് ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. സെൻസസിനും ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കലിനുമായി മാസ്റ്റർ ട്രെയിനർമാർക്കു പരിശീലനം നൽകി. ഗ്രാമങ്ങളെയും ന്യൂനപക്ഷമേഖലകളെയും പൂർണമായും ഉൾപ്പെടുത്താത്തതും വിവരങ്ങളിലെ തെറ്റുകളുമാണ് സെൻസസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നടക്കുന്ന പരിശീലനം മുൻ രജിസ്ട്രാർ ജനറലും സെൻസസ് കമ്മിഷണറുമായ ഡോ. എം.വിജയനുണ്ണി പറയുകയുണ്ടായി.
Post Your Comments