MollywoodLatest NewsCinemaNewsEntertainment

ഇന്ദ്രൻസ്, സുരാജ് എന്നിവരെപ്പോലെ അജുവർഗീസും നല്ലൊരു നടനാവുമെന്ന് പുതുമുഖ സംവിധായകൻ

ഫേസ്ബുക്കിൽ അജുവിനെക്കുറിച്ച് സംവിധായകന്‍ വി സി അഭിലാഷ് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കയറിപ്പറ്റിയ പുതുമുഖ നടി അന്ന ബെൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഹെലൻ തീയേറ്ററുകളിൽ ഇതിനോടകം കൈയടി നേടിക്കഴിഞ്ഞു. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പ്രധാനപ്പെട്ട പോലീസ് വേഷത്തിലെത്തി കാണികളെ അമ്പരപ്പിച്ച അജുവർഗീസിനെപ്പറ്റിയാണ് സമൂഹമാധ്യമങ്ങളിൽ ഇന്ന് നിരന്തരം ചർച്ചകൾ നടക്കുന്നത്. ഫേസ്ബുക്കിൽ അജുവിനെക്കുറിച്ച് സംവിധായകന്‍ വി സി അഭിലാഷ് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നടന്മാരായ ഇന്ദ്രൻസിനും സുരാജ് വെഞ്ഞറമൂടിനും ശേഷം തമാശ കഥാപാത്രത്തിൽ നിന്നും തന്റേതായ ഒരു കഥാപാത്രത്തിലേക്കെത്താനുള്ള ശേഷിയുള്ള അഭിനേതാവാണ് അജുവർഗീസെന്നു അഭിലാഷ് പറയുന്നു. അഭിലാഷിന്റെ ആളൊരുക്കാമെന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിനു മികച്ച നടനുള്ള അവാർഡ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button