Latest NewsNewsIndia

ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം പത്താം ക്ലാസുകാരൻ ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ; ഒടുവിൽ സംഭവിച്ചത്

ഹൈദരാബാദ്: ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം മൂന്ന് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് പത്താം ക്ലാസുകാരൻ. വീടിന് സമീപത്തുനിന്ന് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന ജി അ‍ർജുൻ എന്ന കുട്ടിയെയാണ് പത്താം ക്ലാസ്സുകാരൻ തട്ടിക്കൊണ്ടുപോയത്. സ്പെഷ്യൽ ക്ലാസ്സും കഴിഞ്ഞുവരുമ്പോഴാണ് പ്രതി അർജുൻ കാണുന്നത്. തുടർന്ന് മിഠായി കാണിച്ച ശേഷം കൂടെ കളിക്കാമെന്നും പറഞ്ഞ് അർജുനെയും കൂട്ടി ഒരു ഓട്ടോയിൽ പ്രതി അൽമസ്​ഗുഡയിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.

Read also:അച്ഛനും മകളും ചേർന്ന് യുവതിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്‌തു; മുറിയിൽ പൂട്ടിയിട്ട് ഒരാഴ്ചയോളം പീഡനം

അവിടെ നിന്ന് അർജുനെയും കൂട്ടി അടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിലേക്ക് പോയി. അവിടെവച്ച് മകൻ തന്റെ കസ്റ്റഡിയിലാണെന്നും വിട്ടുതരണമെങ്കിൽ മൂന്ന് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കളെ ഫോൺ ചെയ്‌തു. തന്റെ മകനെ ഒന്നും ചെയ്യരുതെന്നും 25,000 രൂപ ഉടൻ‌ എത്തിക്കാമെന്നും ബാക്കി ചെക്കായി നൽകാമെന്നും അർജുന്റെ പിതാവ് രാജു പ്രതിയോട് പറഞ്ഞു. എന്നാൽ, സോഫ്റ്റ് വെയർ എജിനീയറായ രാജു മൊബൈൽ ഫോണിന്റെ ടവർ ലോക്കേഷൻ കണ്ടുപിടിച്ച് അൽമസ്​ഗുഡ ബസ് സ്റ്റോപ്പിനടുത്താണ് പ്രതി നിൽ‌ക്കുന്നതെന്ന് മനസ്സിലാക്കുകയും തുടർന്ന് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ പൊലീസ് സംഭവസ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button